പാലക്കാട്: വണ്ടാഴിയിൽ 52 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാർ (52) ആണ് മരിച്ചത്.
ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാർ വണ്ടാഴിയിൽ എത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് നിഗമനം.
കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഭാര്യ സംഗീതയെയാണ് കൃഷ്ണകുമാർ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്