കൊച്ചി : നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ഭാര്യ മഞ്ജുഷ രംഗത്ത്.
കേരളാ പൊലീസിൽ നിന്നും നീതി ലഭിക്കുമെന്ന വിശ്വാസമില്ല. പ്രധാനപ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കേരളാ പൊലീസിന്റേത്. അതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന് ആവർത്തിച്ച് പറയുകയാണ് മഞ്ജുഷ.
തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആവശ്യം തള്ളിയതില്‍ നല്ല വിഷമമുണ്ടെന്നായിരുന്നു മഞ്ജുഷ പ്രതികരിച്ചത്.
പോസ്റ്റ്‌മോര്‍ട്ടം നടപടികളിലും ഇന്‍ക്വസ്റ്റ് നടപടികളിലും ദുരൂഹത ഉണ്ടെന്ന് കോടതിയില്‍ അറിയിച്ചിരുന്നു.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്നും കുടുംബവുമായി ആലോചിച്ച് അടുത്ത തീരുമാനം ഉടൻ എടുക്കുമെന്നും മഞ്ജുഷ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്