ന്യൂഡെല്‍ഹി: മഹാകുംഭ മേളയുടെ പേരില്‍ ബിജെപി കോണ്‍ഗ്രസ് പോര്. കുംഭ മേളയ്ക്കും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലും പങ്കെടുക്കാതെ മാറിനിന്ന രാഹുല്‍ ഗാന്ധി ഹിന്ദുമതത്തോടുള്ള തന്റെ നിസ്സംഗതയാണ് കാണിച്ചതെന്ന് ബിജെപി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മേളയില്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല അവഹേളനം നടത്താന്‍ ശ്രമിച്ചെന്നും ബിജെപി ആരോപിച്ചു.
'രാഹുല്‍ ഗാന്ധിയുടെ കുടുംബം മുഴുവനും ഹിന്ദു വിരുദ്ധരാണ്. അവര്‍ ബാബര്‍ പണികഴിപ്പിച്ച പള്ളിയില്‍ മൂന്ന് തവണ പോയി, പക്ഷേ രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ദര്‍ശനത്തിന് പോയില്ല. രാഹുല്‍ ഗാന്ധി ഇടയ്ക്കിടെ റായ്ബറേലിയിലേക്ക് പോകാറുണ്ട്. പക്ഷേ, രണ്ട് മണിക്കൂറ് മാത്രം ദൂരത്തുള്ള പ്രയാഗ് രാജിലേക്ക് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല,' ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
കുംബമേളയ്ക്ക് പോകാത്തവരെല്ലാം ഹിന്ദു വിരുദ്ധരാണെങ്കില്‍ കേന്ദ്രമന്ത്രിമാരില്‍ പകുതിയും രാജ്യത്തുടനീളമുള്ള ബിജെപി നിയമസഭാംഗങ്ങളില്‍ പകുതിയിലധികവും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗ്വതും അക്കൂട്ടത്തില്‍ പെടുമെന്ന് കോണ്‍ഗ്രസ് നേതാവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയാങ്ക് ഖാര്‍ഗെ തിരിച്ചടിച്ചു. ബിജെപി സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി, അജിത് പവാര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ടെന്നും പ്രിയാങ്ക് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്