തിരുവനന്തപുരം: ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ സ്വദേശി ഗബ്രിയൽ പെരേരയാണ് ഇസ്രായിൽ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ചത്. തുമ്പ ആറാട്ടുവഴി സ്വദേശിയാണ്.
ജോർദാനിലേക്ക് വിസിറ്റിംഗ് വിസയിൽ പോയതായിരുന്നു ഗബ്രിയൽ പെരേര. തലയ്ക്കു വെടിയേറ്റാണ് മരണം.
ഒപ്പമുണ്ടായിരുന്ന എഡിസൻ നാട്ടിൽ തിരിച്ചെത്തി. ഇയാൾക്കും തുടയിൽ വെടിയേറ്റിരുന്നു.
അതേസമയം, ഗബ്രിയൽ മരിച്ചതായി എംബസിയിൽ നിന്നും വീട്ടുകാർക്ക് വിവരം ലഭിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിൽ ആണെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്