പത്തനംതിട്ടയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം: കാ‍റിന്റെ മുൻഭാ​ഗം കത്തിയമ‍‍‍ർന്നു

MARCH 2, 2025, 1:48 AM

പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാലയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.

മാവേലിക്കര ഇടപ്പോൺ സ്വദേശികളായ വിഷ്ണു ,സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്.

വാഹനാപകടത്തിൽ കാറിന്റെ മുൻവശം തകരുകയും, തീ പടരുകയും ചെയ്തു. 

vachakam
vachakam
vachakam

കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. 

ഇരുവരുടെയും പരിക്ക് ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം.   കാറിന്റെ മുൻവശത്ത് തീ പടർന്നെങ്കിലും നാട്ടുകാർ വളരെ പെട്ടെന്ന് കെടുത്തുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam