തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ പ്രശംസിച്ചതിൽ മലക്കം മറിഞ്ഞ് ശശി തരൂർ എംപി.
ടൈംസ് ഓഫ് ഇന്ത്യയുടെ പത്ര കട്ടിംഗിനൊപ്പമാണ് ശശി തരൂർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കേരളത്തിൽ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങൾ പൂട്ടിയെന്ന വിവരമാണ് പത്രവാർത്തയിലുള്ളത്.
സംരംഭങ്ങളെ സംബന്ധിച്ച സർക്കാരിൻ്റെ കണക്കുകൾ യഥാർത്ഥമല്ലെന്നും സർക്കാരിൻ്റേത് അവകാശ വാദം മാത്രമെന്നുമാണ് തരൂരിൻറെ പോസ്റ്റ്. കേരളത്തിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വേണമെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ നേരത്തേ ശശി തരൂർ എംപി പ്രശംസിച്ചിരുന്നു. ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്.
2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തിൽ ഉണ്ടായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്