കോഴിക്കോട്: താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പിതാവ് ഇഖ്ബാൽ. 'പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കരുത്.
പരമാവധി ശിക്ഷ നൽകണം. സർക്കാറിലും കോടതിയിലും വിശ്വാസമുണ്ട്. പ്രശ്‌നങ്ങൾ ഇവിടം കൊണ്ട് തീരണം.വൈരാഗ്യവും വാശിയും ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കുട്ടികളുടെ കയ്യിൽ ആയുധങ്ങൾ കൊടുത്തുവിട്ടത് രക്ഷിതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടക്കുമ്പോൾ രക്ഷിതാക്കൾ പരിസരത്തുണ്ടായിരുന്നു.
പ്രതികൾ രാഷ്ട്രീയ സ്വാധീനം ഉള്ളവരാണ്. മർദനത്തിന് പിന്നിലെ ലഹരി സ്വാധീനം പരിശോധിക്കണമെന്നും ഇഖ്ബാൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്