എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾ നാളെ (മാർച്ച്‌ 3) ന് ആരംഭിക്കും; വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

MARCH 2, 2025, 1:08 AM

തിരുവനന്തപുരം: 2025   എസ് എസ് എൽ സി,രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ നാളെ (മാർച്ച്‌ 3) ന് ആരംഭിച്ച് മാര്‍ച്ച് 26-ന് അവസാനിക്കുന്നു. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ്മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്.

ആണ്‍കുട്ടികള്‍ : 2,17,696

 പെണ്‍കുട്ടികള്‍ : 2,09,325

vachakam
vachakam
vachakam

 സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ് മേഖലകളിലെ സ്കൂളുകളില്‍ നിന്നും റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു.

സര്‍ക്കാര്‍ സ്കൂളുകള്‍ : 1,42,298 കുട്ടികള്‍

എയിഡഡ് സ്കൂളുകള്‍ : 2,55,092 കുട്ടികള്‍

vachakam
vachakam
vachakam

അണ്‍ എയിഡഡ്സ്കൂളുകള്‍ : 29,631 കുട്ടികള്‍

 ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പി.സി.ഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.  

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358).  ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893).

vachakam
vachakam
vachakam

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്.  കുട്ടികളുടെ എണ്ണം 2,017.ഏറ്റവും കുറച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് ഗവ. സംസ്കൃതം എച്ച്.എസ് ഫോര്‍ട്ട് (തിരുവനന്തപുരം വിദ്യാഭ്യാസജില്ല) എന്ന കേന്ദ്രത്തിലാണ് (ഒരു കുട്ടി).

റ്റി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.  (ആണ്‍കുട്ടികള്‍ - 2,815                 പെണ്‍കുട്ടികള്‍ - 242)

 എ.എച്ച്.എസ്.എല്‍.സി.വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി.  കുട്ടികളുടെ  എണ്ണം 65.

 എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 കുട്ടികൾ. റ്റി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 1 പരീക്ഷാ കേന്ദ്രമാണുളളത്. കുട്ടികളുടെ എണ്ണം12.

 സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം 03/04/2025 മുതല്‍ 26/04/2025 വരെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആദ്യഘട്ടം ഏപ്രില്‍ 3-ാം തീയതി         ആരംഭിച്ച് ഏപ്രില്‍ 11-ാം തീയതി അവസാനിക്കുന്നു (8 ദിവസം). രണ്ടാംഘട്ടം ഏപ്രില്‍21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കുന്നു (6ദിവസം).

 മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുളള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും, അസിസ്റ്റന്‍റ് എക്സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ 10/03/2025 മുതല്‍ പരീക്ഷാഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് മുന്നോടിയായുളള സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് മൂന്നാംവാരത്തില്‍ ആരംഭിയ്ക്കും.

 ഹയർ സെക്കന്ററി വിഭാഗം

 2025 ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ വിജ്ഞാപനം 01/11/2024 ന് പുറപ്പെടുവിച്ചിട്ടുള്ളതാണ്. 2025 ലെ ഹയർ സെക്കന്ററി

ഒന്നാം  വർഷ  പൊതു പരീക്ഷകൾ 06/03/2025 മുതൽ 29/03/2025 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം വര്‍ഷ ഹയർ സെക്കന്ററി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിലാണ് 2024  ൽ നടന്ന ഒന്നാം വര്‍ഷ ഹയർ സെക്കന്ററി

പരീക്ഷയുടെ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷകൾ നടത്തുന്നത്. ഹയർ സെക്കന്ററി

രണ്ടാം   വർഷ   പരീക്ഷകൾ 03/03/2025 മുതൽ 26/03/2025 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഉച്ചക്കു ശേഷമാണ് ഹയര്‍സെക്കന്‍ററി പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. 29/03/2025 നുള്ള ഒന്നാം വർഷ ഹയർ സെക്കന്ററി

ഇംഗ്ലീഷ്  സമയക്രമം രാവിലെ 09.30 മുതൽ  12.15  വരെയായി   പുന:ക്രമീകരിച്ചിട്ടുണ്ട്. രണ്ടാം   വർഷ  പ്രായോഗിക പരീക്ഷകൾ  പൂർത്തീകരിച്ചിട്ടുണ്ട്.  സി ഇ സ്കോർ എൻട്രി സ്കൂളുകളിൽ നിന്നും ഓൺലൈനായി എന്റർ ചെയ്ത് വരുന്നു.

2025 ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും   വർഷ   മാതൃകാ പരീക്ഷകൾ  17/02/2025 ന്  ആരംഭിച്ച് 21/02/2025ന് പൂർത്തീകരിച്ചിട്ടുണ്ട്.

2025 ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും   വർഷ  പരീക്ഷകളുടെ ഫീസ് ഒടുക്കേണ്ട തീയതി ഫൈനില്ലാതെ 18/11/2024 വരെയും സൂപ്പർ ഫൈനോടുകൂടെ ഒടുക്കേണ്ട തീയതി 28/11/2024 വരെയായിരുന്നത് 31/12/2024 വരെയും ആയി ദീർഘിപ്പിച്ചിരുന്നു.

2025 ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ  എണ്ണം ചുവടെ ചേർക്കുന്നു.

ഒന്നാം വർഷ വിദ്യാർത്ഥികളുടെ  എണ്ണം     - 413417

ഒന്നാം വർഷ വിദ്യാർത്ഥികളിൽ ആൺകുട്ടികളുടെ   എണ്ണം     - 206545

ഒന്നാം വർഷ വിദ്യാർത്ഥികളിൽ  പെൺകുട്ടികളുടെ     എണ്ണം  - 206872

ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററിവിദ്യാർത്ഥികളുടെ  എണ്ണം     - 316299

രണ്ടാം വർഷ വിദ്യാർത്ഥികളുടെ  എണ്ണം     - 444693


ആൺകുട്ടികൾ - 217220

പെൺകുട്ടികൾ - 227573 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam