വിദ്യാർത്ഥികളെ മർദിച്ച രക്ഷിതാക്കൾക്കെതിരെ കേസ്

MARCH 2, 2025, 6:34 AM

കോഴിക്കോട്:  കോഴിക്കോട് ബാലുശ്ശേരി പൂവമ്പായി ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥി സംഘർഷം. പിന്നാലെ വിദ്യാർത്ഥികളെ മർദിച്ച രക്ഷിതാക്കൾക്കെതിരെ കേസെടുത്തു.

രക്ഷിതാക്കൾ സ്‌കൂളിൽ കയറി വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു.  രക്ഷിതാക്കൾക്കെതിരെ ബാലുശ്ശേരി പൊലീസാണ് കേസെടുത്തത്.

വിഷയം ചോദിക്കാൻ സ്കൂളിൽ എത്തിയ രക്ഷിതാക്കൾ പത്താം ക്ലാസ് വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു. മർദനത്തിനിരയായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തും കഴുത്തിലും പരിക്കേറ്റു. വിദ്യാർത്ഥികളെ രക്ഷിതാക്കൾ തെരുവിൽ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

vachakam
vachakam
vachakam

ഓണാഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിന്റെ തുടർച്ചയായി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളും പത്താം ക്ലാസ് വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

ഇതിന് പിന്നാലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ചു എന്നാരോപിച്ച് രക്ഷിതാക്കൾ വിഷയത്തിൽ ഇടപെടുകയായിരുന്നു.


vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam