തുറിച്ചു നോക്കിയെന്ന് പറഞ്ഞ് യുവാവിന് ക്രൂരമർദനം; തൃശൂരിൽ സഹോദരങ്ങൾ അറസ്റ്റിൽ

MARCH 2, 2025, 8:46 PM

തൃശൂർ: സ്കൂട്ടറിൽ പോകവേ തുറിച്ചു നോക്കിയെന്ന് പറഞ്ഞ് ക്രൂരമർദനം. തൃശൂരിൽ സഹോദരങ്ങൾ അറസ്റ്റിൽ.

അന്തിക്കാട് മനക്കൊടിയിൽ വച്ച് യുവാവിനെ ആക്രമിച്ച കേസിൽ പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

മനക്കൊടിയിൽ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയിൽ വീട്ടിൽ പ്രത്യുഷ് (26), കിരൺ (20) എന്നിവരാണ് അറസ്റ്റിലായത്.

vachakam
vachakam
vachakam

ഫെബ്രുവരി 28 ന് രാവിലെ സ്കൂട്ടറിൽ വരികയായിരുന്ന മനക്കൊടി സ്വദേശി അക്ഷയ് (25) നെയാണ് മനക്കൊടി കുന്ന് സെന്‍ററിൽ വെച്ച് തുറിച്ചു നോക്കിയെന്ന കാരണത്താൽ മുഖത്തും നെഞ്ചിലും ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.

സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ച ഇവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

പ്രത്യുഷിന്‍റെ പേരിൽ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസും അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസും ഒരു കവർച്ച കേസും മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള കേസുമുണ്ട്. കിരണിന്‍റെ പേരിൽ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളുമുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam