കോഴിക്കോട്: ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി കെഇ ബൈജു.
കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണ്. കുട്ടികളുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ ഇതിന് തെളിവാണ്. കുട്ടികളിൽ ഒരാളുടെ അച്ഛന് ക്രിമിനൽ പശ്ചാത്തലമുണ്ട്.
കൊലപാതകത്തിൽ ഉൾപ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്.
കൊലപാതകത്തിൽ മുതിർന്നവർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്