പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന പ്രതി ബൈജുവിന്റെ മൊഴി പുറത്ത്. ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നു, ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് മൊഴി.
കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണ (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യ വൈഷ്ണയും സുഹൃത്ത് വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭാര്യയുട രഹസ്യ ഫോൺ ഇന്നലെ രാത്രിയാണ് ബൈജു കണ്ടെത്തിയത്. വാട്സാപ്പ് ചാറ്റിൽ വിഷ്ണുവുമായുള്ള അടുപ്പം ബൈജു കണ്ടെത്തുകയായിരുന്നു. തുടർന്ന് ദമ്പതികൾ തമ്മിൽ ഇതേചൊല്ലി വഴക്കുണ്ടായി.
അക്രമം ഭയന്ന് വൈഷ്ണ, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചാണ് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.
വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണയെ ബൈജു സിറ്റൗട്ടിൽ ഇട്ട് വെട്ടുകയായിരുന്നു. വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ വിഷ്ണുവിനെയും പ്രതി ആക്രമിച്ചു. വൈഷ്ണ സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്