കായംകുളം: ഓച്ചിറയില്‍ മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. കായംകുളം പുതുപ്പള്ളി പ്രയാര്‍ തയ്യില്‍ തറയില്‍ അജയന്‍-സന്ധ്യ ദമ്ബതികളുടെ മകനായ ആദര്‍ശ് (26) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. പ്രയാര്‍ വടക്ക് കളീക്കശ്ശേരില്‍ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് മീന്‍ പിടിക്കാന്‍ ശ്രമിച്ചത്.
കുളം വറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെ കിട്ടിയ മീനിനെ കടിച്ചുപിടിച്ച് മറ്റൊരു മീനിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വായില്‍ കടിച്ചുപിടിച്ച മീന്‍ ഉള്ളിലേക്ക് പോവുകയായിരുന്നു. കരട്ടി എന്ന മീനാണ് ആദര്‍ശിന്റെ വായില്‍ കുടുങ്ങിയത്.
ഉടന്‍ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ആദര്‍ശ് കുളം വറ്റിച്ച് മീന്‍ പിടിക്കാന്‍ ശ്രമിച്ചത്. കരുനാഗപ്പള്ളി പുതിയകാവിലെ സ്വകാര്യസ്ഥാപനപനത്തിലെ ജീവനക്കാരനായിരുന്നു യുവാവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്