കൊച്ചി: കേരളത്തിൽ നിന്ന് കയറധിഷ്ഠിത ഉത്പന്നങ്ങൾ നിർമിക്കുന്ന മെഷീനുകൾ വെനസ്വേല വാങ്ങിയതായി മന്ത്രി പി രാജീവ്.
കേരളത്തിൽ നിർമ്മിച്ച വിവിധതരം മെഷീനുകൾക്കാണ് വെനസ്വേലയിൽ നിന്ന് കയർ മെഷീൻ മാനുഫാക്ചറിങ് കോർപ്പറേഷന് ഓർഡർ ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇതിൽ തൊണ്ടിൽ നിന്നു ചകിരി വേർതിരിക്കുന്നതിനും ചകിരി നാരുകൾ ഉപയോഗിച്ച് കൊണ്ടുള്ള ചെടിച്ചട്ടികൾ ഉണ്ടാക്കുന്നതിനുള്ള മെഷീനുകളും കഴിഞ്ഞ ദിവസം കയറ്റുമതി ചെയ്തു.
വെനസ്വേലയിലെ സിംകോ ബയോ ഇൻഡസ്ട്രിയൽ കമ്പനിയാണ് യൂറോപ്യൻ നിലവാരത്തിലുള്ള വിവിധ യന്ത്രങ്ങൾക്കുള്ള ഓർഡർ നൽകിയത്.
അഞ്ച് മെഷീനുകളാണ് കേരളത്തിൽ നിന്ന് കമ്പനി വാങ്ങിയത്. പൂർണമായും യൂറോപ്യൻ നിലവാരത്തിലാണ് അവരാവശ്യപ്പെട്ടതു പ്രകാരം യന്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്