തിരുവനന്തപുരം: സി.പി.എമ്മില്‍ പാർട്ടി പദവികളില്‍ തുടരുന്നതിനുള്ള പ്രായപരിധി കർശനമാക്കുന്നു. ഇതോടെ കേന്ദ്രകമ്മിറ്റിയിലും സംസ്ഥാനസെക്രട്ടേറിയറ്റിലും ഒഴിവുകളുണ്ടാകും.
17 അംഗ പൊളിറ്റ് ബ്യൂറോയില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം എട്ടുപേർ 75 വയസ്സെന്ന പ്രായപരിധി കഴിഞ്ഞവരാണ്. ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി മരിച്ചതിനുശേഷമുള്ള ഒഴിവ് തുടരുന്നുമുണ്ട്.
പിണറായി വിജയന് പ്രായപരിധിയില്‍ ഇളവുനല്‍കുമെന്ന് ഏറക്കുറെ ഉറപ്പാണ്. പാർട്ടി ഭരണത്തിലുള്ള ഏകസംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയില്‍ നിലനിർത്തിയത്.
നിലവിലെ പൊളിറ്റ് ബ്യൂറോ കോഡിനേറ്ററായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി. രാമകൃഷ്ണൻ എന്നിവരാണ് പൊളിറ്റ് ബ്യൂറോയില്‍നിന്ന് പ്രായപരിധികാരണം ഒഴിവാകാനിടയുള്ളത്.
മൂന്നിലൊന്ന് ഒഴിവുകള്‍ പി.ബി.യിലുണ്ടാകുമ്ബോള്‍ കേരളത്തിലെ നേതാക്കള്‍ക്കും സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യതയുണ്ട്. ഇ.പി. ജയരാജൻ, എളമരം കരീം എന്നിവർക്കാണ് സാധ്യത പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്