കുഞ്ഞനിയനെ കൊലപ്പെടുത്തും മുൻപ് ധൈര്യത്തിനായി മദ്യം കഴിച്ചു, കൂട്ടക്കൊലയെ കുറിച്ച് തുറന്നുപറഞ്ഞെന്ന്  പ്രതി

MARCH 2, 2025, 8:39 PM

തിരുവനന്തപുരം:  വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ നടത്തിയ ഞെട്ടിക്കുന്ന കൊലപാതകത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സഹോദരൻ അഫ്സാനെ കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ടക്കൊലയെ കുറിച്ച് അവനോട് തുറന്ന് പറഞ്ഞിരുന്നുവെന്നാണ് പ്രതി അഫാൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

എന്നാൽ അഫ്സാനെ കൊന്നതോടെയാണ് താൻ പതറിയതെന്നും പ്രതി മൊഴി നൽകി. പേടിച്ച് വീടിന് പുറത്തേക്ക് ഓടിയ അഫ്സാനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അതിന് മുൻപ് ധൈര്യത്തിന് വേണ്ടിയാണ് മദ്യം കഴിച്ചതെന്നും അഫാൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പ്രതി അഫാനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാലുടൻ കൊല നടന്ന വീടുകളെത്തിച്ച് തെളിവെടുപ്പ് നടത്തും. മറ്റ് കേസുകളിൽ കൂടി അഫാന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

vachakam
vachakam
vachakam

ഷെമിയുടെ ചിട്ടി ഇടപാടും അഫാന്റെ ആഡംബര ജീവിതവും സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും മാതാവ് ഷെമിയും കടം വാങ്ങിയത്.

ഇതിൽ ചില ബന്ധുക്കൾ പണം വാങ്ങിയിട്ട് ഷെമിക്ക് തിരിച്ചു കൊടുത്തില്ലെന്നും, ഇതിന്റെ പേരിൽ കുടുംബങ്ങൾ തമ്മിലും തർക്കമുണ്ടായിട്ടുണ്ട് എന്നും പ്രതി മൊഴി നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam