സാമൂഹ്യക്ഷേമ പെൻഷൻ  അനർഹമായി കൈപ്പറ്റിയ 1457  സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത് 

MARCH 2, 2025, 12:49 AM

 തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ  അനർഹമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത്.

1457 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. വകുപ്പ് തിരിച്ചുള്ള പേര് വിവര പട്ടികയിൽ ഭൂരിഭാഗവും പാർട് ടൈം ജീവനക്കാരാണ്. കൈപ്പറ്റിയ പെൻഷൻ തിരിച്ച് പിടിക്കുന്നത് 18 ശതമാനം പലിശ നിരക്കിലായിരിക്കും

 സർക്കാർ ജീവനക്കാരും പെൻഷൻകാരും അടക്കമുള്ളവർ സാമൂഹ്യ സുരക്ഷാ പെൻഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 ലെ റിപ്പോർട്ടിൽ സിഎജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.   

vachakam
vachakam
vachakam

 സർക്കാർ ജീവനക്കാർ പെൻഷൻ പട്ടികയിൽ ഉൾപ്പെടണമെങ്കിൽ രേഖകളിൽ കൃത്രിമം കാണിക്കണം.

സർവ്വീസിൽ ഇല്ലെന്നും ആദായ നികുതി നൽകുന്നില്ല എന്നതടക്കമുള്ള സത്യപ്രസ്താവന നൽകിയാലേ പെൻഷന് അർഹതയുള്ളൂ.  ഇത്രയേറെ കടുത്ത വ്യവസ്ഥകളുണ്ടായിട്ടും തിരിമറി നടന്നുവെന്നതാണ് അതിശയം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam