മുംബൈ: മഹാരാഷ്ട്രയിലെ ഭരണ മുന്നണിയായ മഹായുതി സഖ്യത്തിനുള്ളില്‍ വിള്ളലുകളുണ്ടെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായ ഏകനാഥ് ഷിന്‍ഡെയും അജിത് പവാറും ഞായറാഴ്ച സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. മുന്നണിയില്‍ താനും മുഖ്യമന്ത്രി ഫഡ്‌നാവിസും അജിത് പവാറും തമ്മില്‍ എല്ലാം 'ഠണ്ടാ ഠണ്ടാ കൂള്‍ കൂള്‍' ആണെന്ന് ഷിന്‍ഡെ പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എംവിഎ ഭരണത്തിന്റെ പതനത്തെ പരാമര്‍ശിച്ച് 2022-ല്‍ തന്നെ ഗൗരവമായി കാണാത്തപ്പോള്‍ നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ചത് സൂചിപ്പിച്ച് 'എന്നെ നിസ്സാരമായി കാണരുത്' എന്ന് ഷിന്‍ഡെ രണ്ടാഴ്ച മുന്‍പ് പറഞ്ഞിരുന്നു. മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഷിന്‍ഡെ അസംതൃപ്തനാണെന്നും ഇതോടെ റിപ്പോര്‍ട്ടുകള്‍ വന്നു. മുഖ്യമന്ത്രി വിളിച്ച ഏതാനും യോഗങ്ങള്‍ ശിവസേനാ മേധാവി ഒഴിവാക്കിയതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി
മുന്നണിയില്‍ സംഘര്‍ഷമുണ്ടെന്ന് എത്ര ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കാന്‍ ശ്രമിച്ചാലും തങ്ങളുടെ കൂട്ടുകെട്ട് തകരാന് പോകുന്നില്ലെന്ന് ഷിന്‍ഡെ പറഞ്ഞു. 'ഇത്രയും ചൂടില്‍ എങ്ങനെ ശീതയുദ്ധമുണ്ടാകും? ഞങ്ങള്‍ക്കിടയില്‍ എല്ലാം ഠണ്ടാ ഠണ്ടാ കൂള്‍ കൂള്‍ ആണ്,' ഷിന്‍ഡെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്