ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തി ഹൈക്കോടതി 

FEBRUARY 23, 2026, 11:46 PM

കൊച്ചി: ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തി. ‘സ്പാർക്ക്’ സംവിധാനത്തിലെ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ലഭിച്ചുവെന്ന് കോടതി ചോദിച്ചു.

വ്യക്തിഗത വിവരങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കു പുറമെ ഉപയോഗിക്കരുതെന്ന മുൻകാല ഉത്തരവ് നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു.

ഇത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വിഷയത്തിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, ഇത്തരത്തിലുള്ള സന്ദേശങ്ങൾ വീണ്ടും അയയ്ക്കാൻ പാടില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam