മെസിയുടെ പേരിലെ തട്ടിപ്പ്; യു ഷറഫലിയുടെ സ്പോ‍ർട്സ് അക്കാദമിക്ക് ആർബിസിയിൽ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി കണ്ടെത്തൽ

NOVEMBER 21, 2026, 8:13 PM

തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് യു ഷറഫലിയുടെ സ്പോ‍ർട്സ് അക്കാദമിക്ക് സ്പോൺസറായ റിപ്പോ‍ർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ നിന്ന് രണ്ട് കോടി രൂപ ലഭിച്ചതായി കണ്ടെത്തൽ. 

പണം കൈമാറിയതിൻ്റെ രേഖകൾ എസ്ഐടി ശേഖരിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാരിന്റെ അനുമതി കിട്ടും മുമ്പേ സ്പോൺസറും അർജന്റീന ഫുട്‌ബോൾ അസോസിയേഷനും തമ്മിൽ ഉണ്ടാക്കിയ കരാറിൽ സാക്ഷിയായി ഒപ്പിട്ടത് ഷറഫലിയായിരുന്നു.

റിപ്പോ‍ർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഷറഫലിയുടെ സ്ഥാപനത്തിന് രണ്ട് കോടി രൂപ കൈമാറിയതിൻ്റെ നിർണായക രേഖകൾ ലഭിച്ചത്.സംഭവത്തിൽ ഷറഫലിയെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam