പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

MARCH 9, 2026, 4:14 AM

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ കെ എൻ പണിക്കർ അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

നാളെ രാവിലെ പത്ത് മണി മുതൽ ജവഹർ നഗരിലെ വീട്ടിൽ പൊതുദർശനം നടത്തും. വൈകിട്ട് നാല് മണിക്ക് ശാന്തി കവാടത്തിൽ  സംസ്കാര ചടങ്ങുകൾ നടക്കും.

1936ൽ ഗുരുവായൂരിലെ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും പത്താമത്തെ മകനായാണ് കെ. എൻ. പണിക്കർ ജനിച്ചത്. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായി പ്രവർത്തനമനുഷ്ഠിച്ചിട്ടുണ്ട്. പല സർവകലാശാലകളിലും ചരിത്ര വിഭാഗം മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‌വകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു.

vachakam
vachakam
vachakam

എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്‌റ്റേറ്റ്സ്: റിലിജിയൻ ആൻഡ് പെസൻ്റ് അപ്‌റൈസിങ് ഇൻ മലബാർ(1989), കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ(1990), ഇൻ്റലച്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ് നെസ്സ് ഇൻ കൊളോണിയൽ ഇന്ത്യ(1995), എന്നിവയാണ് കൃതികൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam