യുവതി ജീവനൊടുക്കിയ സംഭവം: സുഹൈൽ അൻസാരിക്കെതിരെ ഗുരുതര ആരോപണം 

FEBRUARY 18, 2026, 11:42 PM

പത്തനംതിട്ട: ഏനാത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിക്കെതിരെ ഗുരുതര ആരോപണം. 

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ജോലി ചെയ്തിരുന്ന സ്‌കൂളിലെ അധികൃതർക്ക് വിഷയം സൂചിപ്പിച്ച് യുവതി കത്ത് നൽകിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസമാണ് കത്ത് നൽകിയതെന്നും കുറിപ്പിൽ പറയുന്നുണ്ട്. യുവതിയുടെ ആത്മഹത്യാ കുറിപ്പിലാണ് ഗുരുത ആരോപണമുള്ളത്. മാനസികവും ശാരീരികവുമായി സുഹൈൽ പീഡിപ്പിച്ചതായും ഇതിൽ മനംനൊന്ത് താൻ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. 

പാതിരാത്രിയിൽ തന്റെതാകുമോ എന്ന് സുഹൈൽ ചോദിച്ചതായി സ്കൂൾ അധികൃതർക്ക് നൽകിയ കത്തിൽ യുവതി പറഞ്ഞിരുന്നു. അയാളുടെ കൂടെ കിടക്കണമെന്നും സ്വകാര്യഭാഗങ്ങളുടെ ചിത്രം അയച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. വാട്‌സാപ്പിലൂടെ നിരന്തരം മോശം സന്ദേശം സുഹൈൽ അയച്ചിരുന്നുവെന്നും സ്‌കൂൾ അധികൃതർക്ക് നൽകിയ കത്തിൽ യുവതി വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. പിന്നാലെ ഈ മാസം 14നാണ് യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കടമ്പനാടുള്ള ഭര്‍തൃവീട്ടിലാണ് ഫെബ്രുവരി 14ന് 37കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ യുവതി എഴുതിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഇതില്‍ മുഹമ്മദ് സുഹെെൽ അൻസാരിയുടെ പേര് പരാമര്‍ശിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam