തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തിലെ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഇലക്ട്രോണിക് ലെഡ്ജർ അക്കൗണ്ട് മോണിറ്ററിംഗ് സിസ്റ്റം (e-LAMS / e-Ledger) പദ്ധതി 2025-26 സാമ്പത്തിക വർഷത്തേക്കും തുടരാൻ സർക്കാർ ഉത്തരവായി.
ധനവിനിയോഗം നിയന്ത്രിതവും ക്രമബദ്ധവുമായി നടത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി തുടർന്നും പ്രാബല്യത്തിൽ വരുത്തുന്നത്.
സർക്കാർ ഉത്തരവനുസരിച്ച്, e-LAMS സംവിധാനത്തിൽ രേഖപ്പെടുത്തിയ തുകകൾ തുടർന്ന് വരുന്ന 2026-27 സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ 30ന് ശേഷം റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
e-LAMS പ്രകാരം തുക പോസ്റ്റ് ചെയ്യേണ്ട എല്ലാ നിർദേശങ്ങളും 2026 മാർച്ച് 26ന് മുമ്പായി ധനകാര്യ വകുപ്പിൽ സമർപ്പിക്കണം കൂടാതെ, ആവശ്യമായ ഫണ്ടുകൾ ഉൾപ്പെടുത്തിയ റിസംപ്ഷൻ പ്രൊപ്പോസലുകൾ 2026 മാർച്ച് 28ന് മുമ്പായി സമർപ്പിക്കണം.
ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ധനകാര്യ വകുപ്പ് ഉത്തരവിൽ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല