ശസ്ത്രക്രിയ ചെയ്തത് താനല്ല, കത്രിക 50 കൊല്ലം ഇരുന്നാലും സേഫാണെന്ന് ഡോ. ലളിതാംബിക

FEBRUARY 19, 2026, 10:34 PM

ആലപ്പുഴ:  വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ശസ്ത്രക്രിയ ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ഡോ. ലളിതാംബിക.

​ഗുരുതരമായ പിഴവ് നിസ്സാരവത്ക്കരിച്ചാണ് ഡോ. ലളിതാംബിക മാധ്യമങ്ങളോട് പ്രതികരിച്ചത് എന്നാണ് ഏറെ ശ്രദ്ധേയം. 

താനല്ല ഓപ്പറേഷൻ ചെയ്ത് എന്നാണ് ഡോ. ലളിതാംബിക മാധ്യമങ്ങളോട് പറഞ്ഞത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും എന്നാൽ അതിന്റെ ഉത്തരവാദി താനല്ലെന്നുമാണ് ഡോ. ലളിതാംബിക പറയുന്നത്. ഈ രോഗിയെ ഞാൻ ചികിത്സിച്ചിട്ടില്ല. ഓപ്പറേഷനും നടത്തിയിട്ടില്ല.

vachakam
vachakam
vachakam

ഞാൻ ആ സമയത്ത് ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റും യൂണിറ്റ് ചീഫും ആയതുകൊണ്ട് രോഗി എന്റെ പേര് പറയുന്നതാകാം. ഇങ്ങനെയൊരു കാര്യം സംഭവിക്കാൻ പാടില്ല എന്നുള്ളത് ശരിയാണ്. പക്ഷെ ഞാനല്ല ആ ഓപ്പറേഷൻ ചെയ്തത്. ഇന്ന് കേസ് ഷീറ്റ് ഓപ്പൺ ചെയ്യുമല്ലോ അപ്പോൾ ആരാണ് ഈ ഓപ്പറേഷൻ ചെയ്തത് എന്ന് കൃത്യമായി അറിയാം.

അഞ്ചല്ല അന്‍പത് കൊല്ലം ഉള്ളില്‍ കത്രിക ഇരുന്നാലും ഒരു പ്രശ്നവും ഇല്ലെന്നും ഇത് എപ്പോള്‍  വച്ചതാണെന്നതിന് തെളിവില്ലല്ലോയെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡ് സമയത്ത് മനുഷ്യന്‍റെ  നന്‍മയ്ക്ക് വേണ്ടി ചെയ്ത ശസ്ത്രക്രിയ ഇപ്പോള്‍ ഡോക്ടര്‍ക്ക് പാരയായെന്നും അവര്‍ പറയുന്നു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam