മാന്യമായി പെരുമാറ്റം ഇല്ലാത്തതും മദ്യപാനികളുമായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുത്; എസ്പിമാർക്ക് ഐജിയുടെ കത്ത്

NOVEMBER 21, 2026, 10:29 PM

തിരുവനന്തപുരം: മാന്യമായി പെരുമാറ്റം ഇല്ലാത്തതും മദ്യപാനികളുമായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്നാവശ്യപ്പെട്ട് എസ്പിമാർക്ക് കത്ത് നൽകി ഐജി പി പ്രകാശ്.

കഴിഞ്ഞ ദിവസം നിലയ്ക്കലിലുണ്ടായ പൊലീസുകാരൻ്റെ പെരുമാറ്റം സേനക്ക് നാണക്കേടുണ്ടാക്കി.ഭക്തജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കലാണ് പൊലീസിൻ്റെ കടമ. അതിന് കളങ്കം വരുത്തുന്നവരെ ഡ്യൂട്ടിക്കായി അയക്കാതിരിക്കാൻ എസ്പിമാർ ശ്രദ്ധിക്കണമെന്ന് കത്തിൽ വ്യക്തമാക്കുന്നു.

പാർക്കിംഗ് ആയി ബന്ധപ്പെട്ട തർക്കത്തിന് ഒടുവിൽ ആയിരുന്നു മർദ്ദനം ഉണ്ടായത്. മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് പറഞ്ഞപ്പോ പ്രകോപിതനായി എഎസ്ഐ ജിജോ മർദിച്ചെന്നാണ് ഡ്രൈവറായ വടക്കൻ പറവൂർ സ്വദേശി പ്രശാന്തിന്റെ പരാതി.പലതവണ മർദ്ദിച്ചെന്ന് പ്രശാന്ത് പറയുന്നു. ആദ്യ അടിയിൽ തന്നെ മൊബൈൽ വീഡിയോ പോസ് ആയതിനാൽ കൂടുതൽ ദൃശ്യങ്ങൾ എടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam