എ.എ റഹീം എംപിയുടെ ഭാര്യക്കെതിരെ സൈബർ അധിക്ഷേപം; പൊലീസ് കേസെടുത്തു

SEPTEMBER 27, 2025, 3:23 AM

 തിരുവനന്തപുരം: എ.എ റഹീം എംപിയുടെ ഭാര്യ അമൃത റഹീമിനെതിരെ സൈബർ അധിക്ഷേപം നടത്തിയതിൽ പൊലീസ് കേസെടുത്തു. 

 എ.എ റഹീമിന്റെയും ഭാര്യയുടേയും ഫോട്ടോ സഹിതം വെച്ചാണ് ഫെയ്‌സ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസിൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

മിഥുൻ മിഥു എന്ന അക്കൗണ്ടിലൂടെയാണ് ലൈംഗിക ചുവയോടെ പോസ്റ്റ് ഇട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.  

vachakam
vachakam
vachakam

 തന്റെയും ഭാര്യയുടേയും വ്യക്തിത്വത്തെ ബാധിക്കുന്നതും സ്ത്രീത്വത്തിന് ക്ഷതം ഏൽപിക്കുന്നതുമാണ് പോസ്‌റ്റെന്ന് റഹീമിന്റെ പരാതിയിൽ പറയുന്നു. ബിഎൻഎസ് 78,79,352 വകുപ്പുകളും കേരള പൊലീസ് ആക്ട് 120(o) എന്നീ വകുപ്പുമാണ് ചുമത്തിയിട്ടുള്ളത്‌  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam