തിരുവനന്തപുരം: പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകൻ വള്ളക്കടവ് സ്വദേശി മനുവിനെ 35 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി.
രണ്ടാം പീഡനകേസിലാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ആദ്യ പീഡനകേസിൽ മനുവിനെ 16 വർഷം തടവിന് കഴിഞ്ഞമാസം ശിക്ഷിച്ചിരുന്നു.
2018 ലാണ് രണ്ടാം കേസിനാധാരമായ സംഭവം. തിരുവനന്തപുരത്തെ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ പരിശീലനത്തിന് എത്തിയ കുട്ടിയെ ജിമ്മിലേക്കും ശുചിമുറിയിലേക്കും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പെച്ചെന്നാണ് കേസ്.
കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോ എടുത്തെന്നും പരാതിയുണ്ട്. മാത്രമല്ല താല്പര്യത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് മനു പരിശീലനം നിഷേധിച്ചെന്നുമാണ് കേസ്. കേസിൽ 35 വർഷത്തെ കഠിന തടവും 65000 രൂപ പിഴയും ആണ് ശിക്ഷ.
പിഴ ഒടുക്കാത്ത പക്ഷം 6 വർഷവും 9 മാസവും അധികതടവും അനുഭവിക്കണം. ആദ്യ കേസിൽ പ്രതിയെ കഴിഞ്ഞ മാസം 16 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ആദ്യ കേസിലെ ശിക്ഷക്ക് ശേഷമേ രണ്ടാം കേസിഷൽ ശിക്ഷ തുടങ്ങൂ എന്ന് കോടതി ഉത്തരവിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
