മകനേ തിരിച്ച് വരല്ലേ ക്യാമ്പെയിൻ കാർഡിൽ നിന്ന് അന്തരിച്ച നേതാക്കളുടെ ഫോട്ടോ ഒഴിവാക്കി

FEBRUARY 20, 2026, 1:56 AM

 തിരുവനന്തപുരം: യുഡിഎഫിനെതിരെ പ്രചരണആയുധമാക്കിയ ഇരുണ്ട കാലത്തിൽ തിരുത്തുമായി സിപിഎം. മകനേ തിരിച്ച് വരല്ലേ ക്യാമ്പെയിൻ കാർഡിൽ നിന്ന് അന്തരിച്ച നേതാക്കളുടെ ഫോട്ടോ ഒഴിവാക്കി

  എല്ലാ മുൻമന്ത്രിമാരെയും വച്ചായിരുന്നു കാർഡ് ഇറക്കിയത്. എന്നാൽ ഇന്ന് പുറത്തിറക്കിയ കാർഡിൽ വിഷയങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

 മകനേ തിരിച്ച് വരല്ലേ ക്യാമ്പെയിനിൽ നിന്നാണ് ആര്യാടൻ മുഹമ്മദിനെയും ഇബ്രാഹിം കുഞ്ഞിനെയും ഒഴിവാക്കിയിരിക്കുന്നത്.

vachakam
vachakam
vachakam

 മുൻ യു ഡി എഫ് സർക്കാരിന്റെ കാലത്തെ അഴിമതികളും ഭരണപരാജയങ്ങളും ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് സി പി എം പുതിയ വെബ്സൈറ്റ് പുറത്തിറക്കുകയായിരുന്നു. ഇരുണ്ട കാലം എന്ന പേരിലുള്ള ഈ വെബ്സൈറ്റിലൂടെ യു ഡി എഫ് ഭരണകാലത്തുണ്ടായ വിവാദങ്ങളും അഴിമതി കേസുകളും വിശദമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാർട്ടി നീക്കം.

മകനേ തിരിച്ച് വരല്ലേ എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും 10 വ‍ർഷമായി തുടരുന്ന പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനും ഈ വെബ്സൈറ്റ് ഗുണമാകുമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam