കൊച്ചി: നിർമാതാവ് നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ സംവിധായകനെ അറസ്റ്റ് ചെയ്ത രീതിയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി.
രാത്രി വാതിൽ കുത്തിതുറന്ന് അറസ്റ്റ് ചെയ്യേണ്ട തരത്തിൽ എന്ത് സാഹചര്യമായിരുന്നു ഉണ്ടായത് എന്ന് എറണാകുളം പ്രിൻസിപ്പൾ സെൻഷൻ കോടതി ചോദിച്ചു. ഈ പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ ഉണ്ടല്ലോ. ആ കേസുകളിൽ ഇല്ലാത്ത ജാഗ്രത എന്തുകൊണ്ട് ഈ കേസിൽ ഉണ്ടായെന്നും കോടതി ചോദ്യമുന്നയിച്ചു.
രാത്രിയിൽ ഫ്‌ളാറ്റിന്റെ വാതിൽ കുത്തിത്തുറന്നായിരുന്നു സംവിധായകൻ ഷംസു സൈബ(ഷംസുദ്ദീൻ)യെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതാണ് കോടതിയിൽ വിമർശനം ഏറ്റുവാങ്ങിയത്. ഹിൽപാലസ് എസ്എച്ച്ഒ കോടതിയിൽ ഹാജരായിരുന്നു.
നടന്നത് സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അറസ്റ്റിന് മുൻപ് എന്തുകൊണ്ട് നോട്ടീസ് നൽകിയില്ല എന്നും കോടതി ചോദിച്ചു. ഇവയ്‌ക്കൊന്നും കൃത്യമായ വിശദീകരണം നൽകാൻ പൊലീസിന് ആയില്ല.
നിർമാതാവ് സാമ്പത്തിക തട്ടിപ്പ് പരാതി ഉയർത്തിയതിന് പിന്നാലെ ഈ കോടതിയിൽ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കാൻ ഇരിക്കെയാണ് പൊലീസ് സംവിധായകനെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
