കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, ഫറോക്ക്, പുതിയങ്ങാടി മേഖലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നിലവിൽ മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അതിനിടെ, വയനാട് ഷിഗെല്ല റിപ്പോർട്ട് ചെയ്ത സ്കൂളിൽ ജലശുദ്ധീകരണത്തിൽ വീഴ്ചയുണ്ടായെന്ന് മന്ത്രി ടി. സിദ്ദീഖ് വ്യക്തമാക്കി.കോളിയാടി മാർ ബസേലിയസ് എയുപി സ്കൂളിലേക്കുള്ള ജലസ്രോതസുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, വാട്ടർ ഫിൽട്ടർ അടക്കം വേണ്ട രീതിയിൽ വൃത്തിയാക്കിയിട്ടില്ല. ജില്ലയിലുള്ള സ്കൂളുകളിലെ കിണറുകൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
