യാത്രക്കാരോട് മോശമായി പെരുമാറിയതായി പരാതി; മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം

JULY 5, 2026, 5:27 AM

തിരുവനന്തപുരം: ബസുകളുടെ സമയം ചോദിച്ച യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ മൂന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചു.

ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിൽ ഉണ്ടായിരുന്ന ജീവനക്കാരോട് ബസുകളുടെ സമയം ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ, ആവർത്തിച്ച് ചോദിച്ചതിനെ തുടർന്ന് "ബസ് വരുമ്പോഴേ അറിയാൻ പറ്റൂ" എന്ന് പറഞ്ഞ് തട്ടിക്കയറിയെന്നാണ് യാത്രക്കാരുടെ പരാതി.

ഡ്യൂട്ടി സമയത്ത് യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് പകരം ജീവനക്കാർ മൊബൈൽ ഫോൺ ഉപയോഗിച്ചിരിക്കുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ വിഭാഗത്തിലെ ജീവനക്കാർക്കെതിരെ മുമ്പും സമാന പരാതികൾ ഉയർന്നിട്ടുണ്ടെന്ന ആക്ഷേപവും നിലനിൽക്കുന്നു.

vachakam
vachakam
vachakam

യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി സിഎംഡി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കൺട്രോളിംഗ് ഇൻസ്‌പെക്ടർ അബ്ദുൾ ഫെയ്‌സി, സ്റ്റേഷൻ മാസ്റ്റർ അനിൽ കുമാർ, സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് റാഫി എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സിഎംഡിക്ക് സമർപ്പിക്കുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ മനോജ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam