ചേരാനല്ലൂര്‍ വാഹനാപകടം: മകന്‍ കാറെടുത്തത് അറിഞ്ഞില്ല; ആര്‍.സി റദ്ദാക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് ജഡ്ജി

NOVEMBER 21, 2026, 9:56 PM

കാക്കനാട്: ചേരാനല്ലൂരില്‍ സ്‌കൂട്ടര്‍ യാത്രികന്‍ കൊല്ലപ്പെട്ട വാഹനാപകടത്തില്‍ പ്രതിയായ മകന്‍ തന്റെ അറിവോടെയല്ല കാര്‍ കൊണ്ടുപോയതെന്ന വിശദീകരണവുമായി വാഹന ഉടമയായ അഡീഷനല്‍ സെഷന്‍സ് ജഡ്ജി. അപകടത്തില്‍പ്പെട്ട കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യരുതെന്നാവശ്യപ്പെട്ടാണ് അദ്ദേഹം മോട്ടോര്‍ വാഹന വകുപ്പിന് മറുപടി നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനമോടിച്ചതിന് ഉടമയ്‌ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി, ആര്‍.സി സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ആര്‍.ടി.ഒ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മകന് കാര്‍ ഓടിക്കാന്‍ നല്‍കിയിരുന്നില്ലെന്ന് ജഡ്ജി വ്യക്തമാക്കിയത്.

തന്റെ വാദം നിയമപരമായി നിലനില്‍ക്കുമെന്ന് സ്ഥാപിക്കുന്നതിനായി സമാനമായ മുന്‍കാല കേസുകളിലെ നടപടിക്രമങ്ങളുടെ പകര്‍പ്പുകളും വിശദീകരണത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ജഡ്ജിയുടെ മറുപടിയും അനുബന്ധ രേഖകളും തുടര്‍നടപടികള്‍ക്കായി നിയമോപദേശത്തിന് അയച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാസം 25-ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാര്‍ സ്‌കൂട്ടറിലിടിച്ചാണ് തട്ടുകട ഉടമയായ ജയബാലകൃഷ്ണന്‍ (55) മരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam