ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്നു വ്യക്തമാക്കണം: രമേശ്‌ ചെന്നിത്തല 

FEBRUARY 20, 2026, 9:18 AM

 തിരുവനന്തപുരം : ശബരിമലതന്ത്രിക്കെതിരെ എന്ത് തെളിവുണ്ടായിട്ടാണ് സ്വർണ്ണപ്പാളിമോക്ഷണത്തിൽ അദ്ദേഹത്തെ  അറസ്റ്റ് ചെയ്തതെന്ന് പ്രത്യേക അന്വേഷണസംഘം  വ്യക്തമാക്കണമെന്നു  കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റിയംഗം രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. 

ശബരിമല തന്ത്രിയെപ്പോലെയുള്ള ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അതു എന്തിനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം പ്രത്യേക അന്വേഷണ സംഘത്തിനുണ്ടായിരുന്നു.

സിപിഎം നേതാക്കൾ സ്വർണ്ണപ്പാളിമോക്ഷണത്തിൽ ജയിലിൽ ആയപ്പോൾ അതിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി ആയിരുന്നോ തന്ത്രിയുടെ അറസ്റ്റണ്ടായത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

vachakam
vachakam
vachakam

യാതൊരു തെളിവും തന്ത്രിക്കെതിരെ ഇല്ല എന്നാണ് ജാമ്യം നൽകിക്കൊണ്ട് കോടതി പറഞ്ഞത്. തന്ത്രിയെ ജയിലിൽ  അടക്കുക എന്നത് സർക്കാരിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നോ എന്ന് സംശയിക്കണമെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam