കാസര്‍കോട്: മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്.
കാസര്‍കോട് കുമ്പളയിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്ഐആറില്‍ പറയുന്നു.
ഹെലന് ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്.
മംഗൽ പാടി ഗ്രാമത്തിൽ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് റോഡിൽ വെച്ച് പരിശോധിച്ചപ്പോഴാണ് പ്രതി മദ്യ ലഹരിയിൽ അശ്രദ്ധയിലും ജാഗ്രത പാലിക്കാതെയും മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം കാർ ഓടിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് എഫ്ഐആറിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
