പാലത്തായി പോക്സോ കേസ്; ബിജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് പരോൾ

FEBRUARY 20, 2026, 9:57 PM

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ചട്ടം ലംഘിച്ച് സർക്കാർ പരോൾ അനുവദിച്ചു. ബലാത്സംഗക്കേസിലെ കുറ്റക്കാർക്ക് സാധാരണ പരോൾ അനുവദിക്കരുതെന്ന ജയിൽ ചട്ടം ലംഘിച്ചാണ് സർക്കാർ പത്മരാജന് പരോൾ നൽകിയത്.

തലശേരി പോക്സോ കോടതി ജീവിതാവസാനം വരെ തടവ് വിധിച്ച് മൂന്നു മാസം ആകുമ്പോഴാണ് ബിജെപി നേതാവിന് വേണ്ടിയുള്ള സർക്കാർ ഇടപെടൽ. ശിക്ഷ റദ്ദാക്കണമെന്ന പത്മരാജൻ്റെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ ആണ് അവധി അനുവദിച്ചിരിക്കുന്നത്.

ഫ്രെബ്രുവരി മൂന്നിന് പത്മരാജൻ്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതിൽ പങ്കെടുക്കാനായി മൂന്ന് ദിവസത്തെ പരോളാണ് ജയിൽ സൂപ്രണ്ട് ആദ്യം അനുവദിച്ചത്.

vachakam
vachakam
vachakam

എന്നാൽ സൂപ്രണ്ട് നൽകിയ പരോളിന് ശേഷം സംസ്ഥാന സർക്കാരും ജയിൽ മേധാവിയും ചേർന്നാണ് കൂടുതൽ ദിവസത്തെ പരോൾ നൽകിയത്. ഫ്രെബ്രുവരി മൂന്നിന് ശേഷം പത്മരാജൻ ജയിലിൽ തിരിച്ചെത്തിയിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam