കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ നിർണ്ണായക സ്വാധീനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എൻഡിഎ ഊർജ്ജിതമാക്കി.
ഇതിന്റെ ഭാഗമായി തൃക്കാക്കരയിൽ എൻഡിഎയുടെ റീജിയണൽ ഓഫീസ് കേന്ദ്രമന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്യും. ട്വന്റി-ട്വന്റിയുമായുള്ള സഖ്യം മധ്യകേരളത്തിൽ എൻഡിഎയ്ക്ക് വലിയ മുൻതൂക്കം നൽകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
രാവിലെ ഓഫീസ് ഉദ്ഘാടനത്തിന് ശേഷം കിരൺ റിജിജു കാക്കനാട് സിറോ മലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ട് സന്ദർശിക്കും. സഭാ മേലധ്യക്ഷന്മാരുമായി അദ്ദേഹം ചർച്ച നടത്തും.
ക്രൈസ്തവ വോട്ടുകൾ സമാഹരിക്കുന്നതിനും സഭയുടെ ആശങ്കകൾ നേരിട്ട് കേൾക്കുന്നതിനുമാണ് ഈ സന്ദർശനം. ബിഡിജെഎസിന്റെ സാന്നിധ്യം ശക്തമാക്കുന്നതിനായി ആലപ്പുഴയിലും എൻഡിഎ പ്രത്യേക ഓഫീസ് തുറക്കുന്നുണ്ട്.
വഖഫ് നിയമഭേദഗതിക്ക് പിന്നാലെ മുനമ്പം ഭൂമി പ്രശ്നത്തിൽ ബിജെപി നിലപാട് കടുപ്പിക്കുകയാണ്. കോടതി വിധിയിലൂടെ കരം അടച്ചു തുടങ്ങിയെങ്കിലും, ബിജെപി ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ മുനമ്പത്ത് മറ്റൊരു സമരം തുടരുന്നുണ്ട്.
ഈ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വൈകീട്ട് മുനമ്പത്തെത്തും. വഖഫ് നിയമഭേദഗതി കൊണ്ട് മാത്രം മുനമ്പത്തുകാരുടെ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന വാദമുയർത്തി വിഷയം രാഷ്ട്രീയമായി നിലനിർത്താനാണ് ബിജെപി നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
വാടാനപ്പള്ളിയിലെ കിറ്റ് വിതരണം; ഗോഡൗൺ ഉടമയും കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകനും