കൊച്ചി: കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദറിന് ജാമ്യം അനുവദിച്ച് കൊച്ചി പിഎംഎല്‍എ കോടതി.കള്ളപ്പണ ഇടപാട് കേസിൽ ഇഡി സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയെ പ്രതി ചേർത്തിരുന്നു. കേസിൽ സിപിഎം ജില്ലാ കമ്മിറ്റി ഉൾപ്പെടെ 83 പ്രതികളാണ് ഉള്ളത്. പാർട്ടിയെ പ്രതി ചേർത്തത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് ജാമ്യം ലഭിച്ചശേഷം അബ്ദുൽ ഖാദര്‍ പറഞ്ഞു.
സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കില്‍ നടന്നത്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറംലോകം അറിയുന്നത്.കരുവന്നൂർ ബാങ്കിൽ 2012-13 കാലത്ത് സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ കോടികളുടെ വായ്പാക്രമക്കേട് നടത്തി എന്നാണ് ഇഡി കണ്ടെത്തൽ. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ സിപിഐ (എം) പാർട്ടി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ടാ തെളിവ് ഉണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
