കൊച്ചി: ദേശീയപാതയിലെ കുമ്പളം ടോൾ പ്ലാസയിലൂടെ പണം നൽകാതെ കടന്നുപോകാൻ വ്യാജമായി തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച യുവാവ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായി. പ്രദേശവാസിയായ ബന്ധുവിന്റെ തിരിച്ചറിയൽ കാർഡിന്റെ ചിത്രം വാട്സാപ്പിൽ സൂക്ഷിച്ച് ടോൾ ഇളവ് നേടാൻ ശ്രമിച്ചതാണ് യുവാവിന് തിരിച്ചടിയായത്.
കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് യാത്ര ചെയ്ത യുവാവ് കുമ്പളത്തെ സ്വദേശിയായ ബന്ധുവിന്റെ തിരിച്ചറിയൽ കാർഡാണ് ഫോണിൽ കാണിച്ചത്. രേഖയിലെ ഫോട്ടോയും യുവാവിന്റെ പ്രായവും തമ്മിൽ പൊരുത്തക്കേട് തോന്നിയതോടെ ജീവനക്കാർക്ക് സംശയം തോന്നി. ജനന തീയതി ചോദിച്ചപ്പോൾ യുവാവ് വ്യക്തമായ മറുപടി നൽകാനാകാതെ പരുങ്ങി. തുടർന്ന് പരസ്പര വിരുദ്ധമായ വിശദീകരണങ്ങൾ നൽകിയതോടെ ജീവനക്കാർ വാഹനത്തിന്റെ ചിത്രം പകർത്തി വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി.
അതേസമയം, സംഭവത്തെ തുടർന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ വിനോദ് കുമാർ യുവാവിനെ വിളിച്ച് വരുത്തി. ഒരു തമാശയായി ചെയ്തതാണെന്നായിരുന്നു യുവാവിന്റെ വിശദീകരണം.എന്നാൽ ടോൾ വെട്ടിപ്പ് ഗുരുതരമായ നിയമ ലംഘനമാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി യുവാവിനെ മോട്ടോർ വാഹന വകുപ്പ് നിർബന്ധിത ബോധവത്കരണ ക്ലാസിന് അയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
