വയനാട്: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വടക്കനാട് സ്വദേശി രജീവ് ആണ് മരിച്ചത്. സംഭവത്തിൽ കാട്ടാന ആക്രമണമെന്ന സംശയമാണ് ഉയരുന്നത്.വീടിനടുത്തുള്ള പറമ്പിലാണ് രാജീവിനെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കൃഷിയിടത്തിൽ എത്തിയ കാട്ടാനയെ ഓടിക്കാൻ പോയതായിരുന്നു ഇയാൾ. രാത്രി മുതൽ ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ശരീരത്തിൽ പുറമേ ഗുരുതര പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന വിവരമാണ് ലഭിക്കുന്നത്. സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.സ്ഥിരമായി കാട്ടാനശല്യമുള്ള പ്രദേശമാണ് വടക്കനാട്. സംഭവത്തിൽ വനവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശബരിമല സ്വര്‍ണ കൊള്ള കേസ്: എല്ലാ പ്രതികളും പുറത്തേക്ക്, കെ.പി. ശങ്കരദാസിന് ജാമ്യം
പിതൃ തുല്യനാണ് പാലാ പിതാവ് ഷോണ്‍ ജോര്‍ജ്; സഭ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം
അന്തിമ പോളിങ് കണക്ക് എവിടെ?; വിവാദത്തിനിടെ പഴയ ഡാറ്റ വീണ്ടും പുറത്ത് വിട്ട്
“ബ്ലാക്കി, വൈറ്റി, കോക്ക്റോച്ച്, ഫാറ്റ് തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപം"; അധ്യാപകന് എം.കെ.