തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകർക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.രക്ഷിതാക്കൾ പറഞ്ഞത് കേട്ട് ഇത് കേരളത്തിൽ തന്നെ നടന്നതാണോ എന്ന് സംശയം തോന്നി. ഇത്തരം കോളേജുകൾ കേരളത്തിൽ വേണോ എന്നത് ആലോചിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുടുംബത്തിൻ്റെ ഏക ആശ്രയം നിതിൻ രാജായിരുന്നു. കോളേജിൽ നിന്ന് തുടക്കത്തിൽ തന്നെ പ്രയാസം നേരിട്ടു.അതീവ ഗൗരവമുള്ള വിഷയമാണ് കേട്ടത്.സർക്കാർ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. മുഖ്യമന്ത്രിയോട് വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ഒരു കുറ്റവാളികളും രക്ഷപ്പെട്ടു പോകാൻ പാടില്ല.
ഈ അധ്യാപകരെപ്പോലെ ധാരാളം പേർ ഉണ്ടെന്നുള്ളതാണ് പ്രധാനം. ഇൻ്റേണൽ മാർക്കിന്റെ പേരിൽ കുട്ടികൾ പ്രയാസമനുഭവിക്കുന്നുണ്ട്. ഇംഗിതത്തിന് അനുസരിച്ച് പെരുമാറിയില്ലെങ്കിൽ മാർക്ക് തരില്ലെന്ന നിലപാട് അധ്യാപകർ മാറ്റണം. ഒരു വിട്ടുവീഴ്ചയോ സഹതാപമോ ഈ അധ്യാപകരോട് കാണിക്കില്ലെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിൻ്റെ കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയും എന്ന് സർക്കാർ ആലോചിക്കുമെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നിതിന്‍ രാജ് മരണം: കെഎസ്യു പ്രതിഷേധം ശക്തം, പൊലീസുമായി ഏറ്റുമുട്ടല്‍; പഠനം ബഹിഷ്കരിച്ചു വിദ്യാര്‍ഥികള്‍
ചൂട് സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുത്: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
നിതിന്‍ രാജിന്റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന് അന്വേഷണം പ്രഖ്യാപിച്ചു