തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടി ദുരൂഹതയാകുന്നു. 18 വയസ് പൂര്‍ത്തിയായതായി കാണിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഈ മാസം റദ്ദാക്കിയിരിക്കുന്നത്. വിവാഹത്തിന് ശേഷമാണ് ഈ നടപടി ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ജനന സര്‍ട്ടിഫിക്കറ്റില്‍ പെണ്‍കുട്ടിയുടെ ജനനത്തീയതി 2008 ജനുവരി 1 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതേ രേഖ ഉപയോഗിച്ചാണ് ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയവ എടുത്തതെന്നും പറയുന്നു. നിയമപരമായ രേഖകളോടെയാണ് പെണ്‍കുട്ടി കേരളത്തിലെത്തിയതെന്നും, റദ്ദാക്കല്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് അവളുടെ വാദം കേട്ടിട്ടില്ലെന്നുമാണ് കണ്ടെത്തല്‍.
മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. എന്നാല്‍ വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ് മാത്രമാണെന്ന കണ്ടെത്തലിലാണ് മധ്യപ്രദേശ് പൊലീസ്. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തവളാണെന്ന് കണ്ടെത്തിയതായും, വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചിരിക്കാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ആശുപത്രി രേഖകള്‍ പ്രകാരം ജനനത്തീയതി 2009 ഡിസംബര്‍ 30 ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ, വിവിധ രേഖകളിലെ വിവരങ്ങളില്‍ വ്യത്യാസമുണ്ടായ സാഹചര്യത്തില്‍ യഥാര്‍ത്ഥ ജനന വിവരങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
