വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തു നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യവസായിയിൽ നിന്ന് കോടികൾ തട്ടിയെടുത്തതായി പരാതി

JULY 24, 2026, 11:20 PM

കൊല്ലം: വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തു നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യവസായിയിൽ നിന്ന് കോടികൾ തട്ടിയെടുത്തതായി പരാതി.കൊല്ലം എസ്എൻ കാഷ്യു ഉടമ സലീമിനാണ് 2.18കോടി രൂപ നഷ്ടമായത്. തിരുവനന്തപുരം പൂന്തറ സ്വദേശിയായ മുഹ്സിൻ എന്നയാൾക്കെതിരെയാണ് ആരോപണം.

ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നിന്ന് 300 ടൺ കശുവണ്ടി ഇറക്കുമതി ചെയ്തു നൽകാമെന്ന കരാറിലാണ് സലീമും മുഹ്സിനും ഏർപ്പെട്ടിരുന്നത്. ഇതനുസരിച്ച് രണ്ടു ഘട്ടങ്ങളിലായി സലീം തുക കൈമാറി.എന്നാൽ തൂത്തുക്കുടി പോർട്ടിൽ കശുവണ്ടി എത്തിയപ്പോൾ, സലീമിന് നൽകാതെ ബില്ല് മാറ്റി കൊട്ടാരക്കരയിലുള്ള മറ്റൊരാൾക്ക് മറിച്ച് വിൽക്കുകയായിരുന്നു.

ഇതറിഞ്ഞ സലീം നിയമനടപടികളിലൂടെ പോർട്ടിൽ നിന്നുള്ള ചരക്ക് കൈമാറ്റം തടഞ്ഞു. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാമെന്നും മെയ് 30-നകം പണം നൽകാമെന്നും പറഞ്ഞ് മുഹ്സിന്‍റെ കുടുംബം നൽകിയ ചെക്ക് ബാങ്കിൽ കൊടുത്തപ്പോൾ ബൗൺസാവുകയായിരുന്നു.

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് സലീം ഡിജിപിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam