16കാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

JUNE 13, 2026, 2:58 AM

കാസർകോട്:  16കാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. 

കേസിലെ പ്രതിയായ 25കാരി സ്‌നേഹ മെർലിൻ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ്. ഒരു വർഷം അവരുടെ വീട്ടിൽ താമസിച്ചിരുന്നു. ഇതിനിടെ  പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. 

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെൺകുട്ടി മൊഴി നൽകി. കണ്ണൂരിലെ ജയിലിൽ നിന്നാണ് സ്‌നേഹയും പെൺകുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെൺകുട്ടിയുടെ അമ്മ ലഹരി വിൽപ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു പോക്‌സോ കേസിൽ സ്‌നേഹ ജയിലിലായിരുന്നു.

vachakam
vachakam
vachakam

ഇതേ 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛൻ പോക്‌സോ കേസിൽ ജയിലിലാണ്. ഈ കേസിൽ പെൺകുട്ടിയുടെ അമ്മയെ പ്രതി ചേർത്തിട്ടുണ്ട്.

പീഡനവിവരം അറിഞ്ഞിട്ടും പുറത്ത് പറഞ്ഞില്ലെന്ന പേരിലാണ് കേസ്. കേസിന് പിന്നാലെ പെൺകുട്ടിയെ നീലേശ്വരം ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ കൗൺസിലിങ്ങിലാണ് അച്ഛന് പുറമേ സ്‌നേഹയും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പെൺകുട്ടി പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam