ഡോ. സണ്ണി സ്റ്റീഫൻ നയിക്കുന്ന യുവജന സഖ്യം കൺവെൻഷൻ ഡാളസിൽ; ഒക്ടോബർ 9 -11 വരെ

SEPTEMBER 21, 2026, 11:18 AM

ഡാളസ് : മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ 'യുവജന സഖ്യം കൺവെൻഷൻ 2026' ഒക്ടോബർ 9, 10, 11 തീയതികളിൽ നടക്കും. ഫാർമേഴ്‌സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ദേവാലയത്തിൽ നടക്കുന്ന കൺവെൻഷനിൽ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയും പ്രഭാഷകനുമായിരിക്കും.

'ശിഷ്യത്വത്തിലേക്കുള്ള വിളി' എന്നതാണ് കൺവെൻഷന്റെ പ്രധാന വിഷയം. 'നിങ്ങൾ എന്റെ വചനത്തിൽ നിലനിൽക്കുന്നുവെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ എന്റെ ശിഷ്യന്മാരാണ്.' യോഹന്നാൻ 8:31 എന്ന ബൈബിൾ വചനത്തെ ആസ്പദമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 9, 10 തീയതികളിൽ വൈകിട്ട് 6.30നും, ഒക്ടോബർ 11ന് രാവിലെ 10 മണിക്കും സമ്മേളനം നടക്കും. വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനും പ്രശസ്ത സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫൻ യുവജനങ്ങളോട് വിശ്വാസം, ശിഷ്യത്വം, സേവനം, സമാധാനം എന്നീ വിഷയങ്ങൾ സംസാരിക്കും.

vachakam
vachakam
vachakam

വികാരി റവ. എബ്രഹാം വി. സാംസൺ, അസിസ്റ്റന്റ് വികാരി റവ. ജെസ്വിൻ ജോൺസൺ, കൺവീനർ ശ്രീ. സിബി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് കൺവെൻഷന്റെ ഒരുക്കങ്ങൾ. യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്ഥലം: Mar Thoma Church of Dallas – Farmers Branch, വിലാസം: 11550 Luna Rd, Farmers Branch, TX 75234

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam