യു.എന്‍ പരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കി മാര്‍ക്ക് കാര്‍ണി ന്യൂയോര്‍ക്കില്‍; ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ അനിശ്ചിതത്വം

SEPTEMBER 21, 2026, 1:31 PM

ഒട്ടാവ: കാനഡയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ന്യൂയോര്‍ക്കിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജന്മനാട്ടില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വിവിധ ലോകനേതാക്കളുമായും വ്യവസായ പ്രമുഖരുമായും കാര്‍ണി കൂടിക്കാഴ്ച നടത്തുമെങ്കിലും, അമേരിക്കന്‍ പ്രസിഡന്റുമായി പ്രത്യേക ചര്‍ച്ചകള്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

ബഹുരാഷ്ട്ര സഹകരണങ്ങളില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്മാറുന്ന സാഹചര്യത്തില്‍, ഐക്യരാഷ്ട്രസഭയുടെ സമഗ്രമായ പരിഷ്‌കരണവും അടുത്ത സെക്രട്ടറി ജനറലിന്റെ തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തിയാകും കാര്‍ണിയുടെ നീക്കങ്ങള്‍. നിലവിലെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ രണ്ടാമത്തെ അഞ്ചുവര്‍ഷത്തെ കാലാവധി ഈ വര്‍ഷാവസാനം അവസാനിക്കാനിരിക്കെ, ആഗോള മാറ്റങ്ങള്‍ക്കനുസരിച്ച് യു.എന്‍ കൂടുതല്‍ കാര്യക്ഷമവും പ്രസക്തവുമാകേണ്ടതുണ്ടെന്ന് കാനഡ നിലപാടെടുക്കുന്നു.

അന്താരാഷ്ട്ര ക്രമം പുനര്‍നിര്‍മ്മിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ കാനഡയുടെ പരമാധികാരവും തൊഴിലാളികളുടെയും ബിസിനസുകളുടെയും താല്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്ന് യാത്രയ്ക്ക് മുന്നോടിയായി കാര്‍ണി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനറല്‍ അസംബ്ലിയില്‍ വെച്ച് പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതിന്റെ തുടര്‍ച്ചയായി, രണ്ട് രാഷ്ട്ര പരിഹാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവരുമായി ചേര്‍ന്ന് കാര്‍ണി പ്രത്യേക യോഗം സംഘടിപ്പിക്കും. പാലസ്തീന്‍ അതോറിറ്റി വാഗ്ദാനം ചെയ്ത ഭരണപരിഷ്‌കാരങ്ങളും പ്രാദേശിക തിരഞ്ഞെടുപ്പുകളും വിലയിരുത്തുന്നതിനൊപ്പം മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് പുതിയ വീര്യം നല്‍കുക കൂടിയാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം.

അതിനിടെ ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതിന് ശേഷം കാര്‍ണിയും ട്രംപും ആദ്യമായി നേരില്‍ കാണുന്ന വേദി കൂടിയാകും ഇത്. ചര്‍ച്ചകള്‍ തടസപ്പെട്ടതിന് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍, മെക്‌സിക്കോ അമേരിക്കയുമായി ധാരണയിലെത്താന്‍ ശ്രമിക്കുന്നത് കാനഡയുടെ പരമാധികാര നിലപാടുകളെ ബാധിക്കില്ലെന്നും കാര്‍ണി പ്രതികരിച്ചു. യു.എന്നുമായുള്ള സഹകരണം അവസാനിപ്പിക്കുന്ന അമേരിക്കന്‍ നയങ്ങള്‍ക്കിടയിലും സംഘടനയെ പുതിയ കാലത്തിന് അനുയോജ്യമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളിലാണ് കനേഡിയന്‍ പ്രധാനമന്ത്രി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam