മാർത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനം ഒക്ടോ:1 മുതൽ 4 വരെ പെൻസിൽവാനിയയിൽ

SEPTEMBER 21, 2026, 11:22 AM

പെൻസിൽവാനിയ: 2026ലെ മാർത്തോമ്മാസേവികാസംഘംദേശീയ സമ്മേളനം ഒക്ടോബർ 1 മുതൽ 4 വരെ പെൻസിൽവാനിയയിലെ കിംഗ് ഓഫ് പ്രഷ്യയിലുള്ള വാലിഫോർജ് കാസിനോ റിസോർട്ടിൽ  വെച്ച് നടക്കും.

ഫിലഡെൽഫിയ ക്രൈസ്‌തോസ് മാർത്തോമ്മാ ഇടവകയാണ്  ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ' (Women: Rooted in Christ and Routed for Mission) എന്നതാണ് ഈ സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം.  

ഭദ്രാസനാധിപൻ  അബ്രഹാം മാർ പൗലോസ് തിരുമേനിയുടെനേതൃത്വത്തിലും മാർഗനിർദ്ദേശത്തിലുമാണ് സമ്മേളന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, വിവിധ സെഷനുകൾക്ക്‌നേതൃത്വം നൽകാൻ റവ. സാംകോശി ,ഡോ. ലീന കെ. ചെറിയാൻ, റ്റിൻസി സഖറിയ, ഡോ. ബെറ്റി എൽസജേക്കബ്, തുടങ്ങി പ്രമുഖരായനേതാക്കളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്:

vachakam
vachakam
vachakam

ആത്മീയ കൂട്ടായ്മയും പ്രാർത്ഥനയും ലക്ഷ്യമിട്ട് നടത്തുന്ന ഈദേശീയ സമ്മേളനത്തിൽ ഈദേശീയ സമ്മേളനത്തിൽ അമേരിക്കയിൽ നിന്നും, കാനഡയിൽ നിന്നും നിരവധിസേവികാസംഘം അംഗങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.   

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam