നിതിൻരാജിൻറെ മരണം : അന്വേഷണത്തിലെ പോരായ്മയിൽ രക്ഷിതാക്കൾ നൽകിയ ഹർജി   ഹൈക്കോടതിയിൽ

JULY 21, 2026, 8:14 PM

കണ്ണൂർ: അ‍ഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിൻറെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതിലും പോലീസ് അന്വേഷണത്തിലെ വീഴ്ചയിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അ‍ഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിൻറെ മരണത്തിൽ മുഖ്യപ്രതി ഡോക്ടർ എം കെ റാമിനെ കോടതി വിട്ടയച്ചത് അന്വേഷണ സംഘത്തിൻറെ ഗുരുതര വീഴ്ച മൂലമാണ്.

vachakam
vachakam
vachakam

അറസ്റ്റിൻറെ കാരണം പ്രതിയെ രേഖാ മൂലം അറിയിക്കുന്നതിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ചയുണ്ടായത്. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി ഡിജിപിയോട് റിപ്പോർട്ട് തേടി. കേസിൻറെ തുടരന്വേഷണത്തിനായി പുതിയ ഉദ്യോഗസ്ഥരേയും നിയോഗിച്ചു.

നടപടികൾ പാലിക്കാതെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ റാമിനെ വിചാരണ കോടതി വിട്ടയച്ച പശ്ചാത്തലത്തിലാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നത്. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam