ന്യൂഡെല്‍ഹി: ട്രാക്ടറുകളില്‍ രാജ്യതലസ്ഥാനത്തേക്ക് നീങ്ങാന്‍ കര്‍ഷക പ്രക്ഷോഭകരെ അനുവദിക്കില്ലെന്ന് ഡെല്‍ഹി പൊലീസ്. 'ഡെല്‍ഹി ചലോ' പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകര്‍ ഒത്തുകൂടിയ സിംഗു ബോര്‍ഡറില്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്ഒപി) സംബന്ധിച്ച് ഡല്‍ഹി പോലീസിനും റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍എഎഫ്) ഉദ്യോഗസ്ഥര്‍ക്കും അറിയിപ്പ് നല്‍കി.
കര്‍ഷകര്‍ അക്രമാസക്തരാണെങ്കില്‍ പ്രതിരോധത്തില്‍ ഊന്നി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് പൊലീസിലും ആര്‍എഎഫിനും ലഭിച്ചിരിക്കുന്നത്. 'നമ്മള്‍ സ്വയം പരിരക്ഷിക്കുകയും അവരെ പിന്നോട്ട് തള്ളുകയും വേണം. ഈ ബാരിക്കേഡുകള്‍ ഭേദിക്കാന്‍ കഴിയില്ലെന്ന് കര്‍ഷകര്‍ക്ക് മനസിലാക്കിക്കൊടുക്കണം,' ബ്രീഫിംഗില്‍ പറയുന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കാനും സേനക്ക് നിര്‍ദേശമുണ്ട്.
'അവര്‍ക്ക് അതിര്‍ത്തിയില്‍ ഇരിക്കാം, അത് സര്‍ക്കാര്‍ നോക്കിക്കോളും ... പക്ഷേ, ഒരു ദുര്‍ബലമായ പോയന്റ് പോലും അവര്‍ക്ക് നല്‍കാനാവില്ല, കാരണം അവര്‍ അവിടെക്കൂടെ ട്രാക്ടറുകള്‍ ഇടിച്ചു കയറ്റും,' പൊലീസിനുള്ള നിര്‍ദേശത്തില്‍ പറയുന്നു.
ക്രമസമാധാനപാലനത്തിനായി അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 5,000-ലധികം പോലീസുകാരെ അതിര്‍ത്തി പ്രദേശങ്ങളായ തിക്രി, സിംഗു, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കര്‍ഷക സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം ആവശ്യപ്പെട്ടാണ് സമരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്