സ്വന്തം വീട്ടിൽ സഹോദരിയുടെ വിവാഹത്തിനായി സൂക്ഷിച്ചുവച്ച സ്വർണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റിൽ. ഉത്തംനഗർ സ്വദേശിനിയായ ശ്വേതയാണ് (31) പോലീസിന്റെ പിടിയിലായത്. ജനുവരി 30ന് നടന്ന മോഷണത്തിന്റെ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
പർദ്ദ ധരിച്ചെത്തിയ യുവതി വീട്ടിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും 25,000 രൂപയുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ മാസം 30ന് ശ്വേതയുടെ സഹോദരി കംലേഷും അമ്മയും പുറത്തുപോയി വന്നപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയത് മനസിലായത്. ഇതോടെ ഇരുവരും ശ്വേതയെ വിവരം വിളിച്ചറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
അതേസമയം പൊലീസ് പരിശോധന നടത്തി എങ്കിലും മോഷണം നടന്നതിന്റെ യാതൊരു തെളിവും വീട്ടിലുണ്ടായിരുന്നില്ല. വീടിന്റെ പ്രധാന വാതിലോ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയുടെ വാതിലോ തകർത്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
തുടർന്ന് വീടിന് സമീപത്ത് നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് യഥാർത്ഥ പ്രതിയെ പൊലീസ് കണ്ടെത്തിയത്. മോഷണ ദിവസം കംലേഷും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പർദ്ദ ധരിച്ചൊരു സ്ത്രീ ഇവരുടെ വീട്ടിലേക്ക് പോയത് പോലീസ് സിസിടിവിയിൽ നിന്നും മനസിലാക്കി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശ്വേതയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിന് പ്രതി ശ്വേത ആദ്യം സഹകരിച്ചില്ലെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ അമ്മ സഹോദരിയെ കൂടുതൽ സ്നേഹിച്ചതാണ് മോഷണത്തിന് കാരണമെന്നാണ് ശ്വേത മൊഴി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്