ന്യൂഡെല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപ്രതീക്ഷിത രാജി. ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം ആരോഗ്യത്തിന് മുന്‍ഗണന നല്‍കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അയച്ച രാജി കത്തില്‍ അദ്ദേഹം പറഞ്ഞു.
'ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 67(എ) പ്രകാരം, ഞാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം രാജിവയ്ക്കുന്നു,'അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.
തനിക്ക് നല്‍കിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും ധന്‍കര്‍ നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് മാസത്തില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ധന്‍കറിനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞമാസം കുമാവോ സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം കുഴഞ്ഞുവീണിരുന്നു. 2022 ല്‍ വെങ്കയ്യ നായിഡുവിന്റെ പിന്‍ഗാമിയായി ഉപരാഷ്ട്രപതി പദവിയിലെത്തിയ ധന്‍കറിന് രണ്ടു വര്‍ഷത്തെ കാലാവധി കൂടി ശേഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്